സഹോദരിക്ക് മിഠായി വാങ്ങിനല്‍കിയ പതിനാറുകാരനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു
കൊല്ലം. സഹോദരിക്ക് കിൻഡർ ജോയ് വാങ്ങി നല്‍കിയതില്‍ പ്രകോപിതനായി 16കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച് സഹോദരൻ. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് ആക്രമിച്ചത്. കഴിഞ്ഞ 27നായിരുന്നു സംഭവം.
രാത്രി 12 മണിയോടെയായിരുന്നു സംഭവം.സഹോദരിക്ക് കിൻഡർ ജോയ് വാങ്ങി നല്‍കാൻ നീ ആരാടാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം. വാരിയെല്ലിന് കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. മങ്ങാട് ഷോണ്‍, ഷിനോമാത്യു എന്നിവർക്കെതിരെ കേസെടുത്തു. കേസില്‍ ആരെങ്കിലും അറസ്റ്റിലായിട്ടുണ്ടോ എന്ന് വ്യക്തമല്ല
