Latestകേരളം

എലത്തൂർ തിരോധാന കേസില്‍ നിർണായക കണ്ടെത്തല്‍ പുറത്ത്;മൃതദേഹ അവശിഷ്ടങ്ങള്‍ വിജിലിൻ്റേത്

എലത്തൂർ തിരോധാന കേസില്‍ നിർണായക കണ്ടെത്തല്‍ പുറത്ത്. സരോവരത്തെ ചതുപ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ വിജിലിൻ്റേത് തെളിയിക്കുന്ന ഡിഎൻഎ പരിശോധനാ ഫലമായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.കേസില്‍ വിജിലിൻ്റെ ഉറ്റ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വെങ്ങേരി സ്വദേശി ദീപേഷ്, പൂവാട്ടുപറമ്ബ് സ്വദേശി രഞ്ജിത്ത്, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അമിത ലഹരി ഉപയോഗത്തെ തുടർന്ന് വിജില്‍ മരിക്കുകയും തുടർന്ന് പ്രതികള്‍ ചേർന്ന് കുഴിച്ചിടുകയും ചെയ്തു എന്ന് മൊഴി നല്‍കിയതിനെ തുടർന്നതിനാലാണ് സരോവരത്തെ ചതുപ്പില്‍ പരിശോധന നടത്തിയത്. തിരച്ചിലില്‍ പല്ല്, നട്ടെല്ല് തുടങ്ങിയ അസ്ഥികള്‍ കണ്ടെത്തിയിരുന്നു.2019 മാർച്ച്‌ 24 മുതലാണ് വിജിലിനെ കാണാതാകുന്നത്. പ്രതികളും വിജിലും ചേർന്ന് ബ്രൗണ്‍ഷുഗര്‍ ഉപയോഗിച്ചുവെന്നും, ലഹരി അമിതമായി ഉപയോഗിച്ചത് മൂലം വിജില്‍ അവിടെ വെച്ച്‌ മരിക്കുകയും ഉടന്‍ തന്നെ ദേഹത്ത് കരിങ്കല്ല് കെട്ടി ചതുപ്പില്‍ താഴ്ത്തിയെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.