മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി നടേശൻ കയറിയതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ കാറിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കയറിയതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി നടേശൻ സാറോ സുകുമാരൻ സാറോ ഏതെങ്കിലും ഒരു ബിഷപ്പോ കയറിയാൽ കേരളത്തിൽ എന്താ രാഷ്ട്രീയ പൊട്ടിത്തെറി ഉണ്ടാവുമോ എന്ന് അദ്ദേഹം ചോദിച്ചു.
വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ട് സി.പി.എമ്മിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ന്യായീകരണം.ബഹുമാന്യനായ വെള്ളാപ്പള്ളി നടേശൻ കയറി വരുന്നത് ഒമ്പതര ഒമ്പതേമുക്കാലിനാണ് ഞാൻ അവിടെ ചെന്ന് ഇരുന്ന് കഴിഞ്ഞ ശേഷമാണ് ഇദ്ദേഹം വരുന്നത്. ‘മുഖ്യമന്ത്രി എവിടെ’ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഇന്ന മുറിയിൽ ഉണ്ട് എന്ന് ഞാൻ പറഞ്ഞു. അതുകഴിഞ്ഞ് മുഖ്യമന്ത്രി ഇറങ്ങി വന്ന് അദ്ദേഹത്തോട് സംസാരിച്ചു. എന്തുണ്ട് വിശേഷം എന്ന് ചോദിച്ചു. ഒരുമിച്ച് മുറ്റത്തോട്ട് ഇറങ്ങി. ഡോർ തുറന്ന് മുഖ്യമന്ത്രിയുടെ വണ്ടിയിൽ അദ്ദേഹം കയറി 50 100 മീറ്റർ അപ്പുറത്തേക്കാണ് പോയത്.
