ഇടുക്കിയില്‍ യുഡിഎഫിന് തിരിച്ചടി; ഇടമലക്കുടിയില്‍ ബിജെപി

ഇടുക്കി ജില്ലയിൽ മൂന്ന് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് രണ്ട് സീറ്റും ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചു. കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ 11-ാം വാർഡിൽ 21 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി നിമലാവതി കണ്ണൻ വിജയിച്ചത്.

അയ്യപ്പൻകോവിൽ പഞ്ചായത്തിലെ നാലാം വാർഡിൽ 78 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷൈമോൾ രാജൻ വിജയിച്ചത്. ഉടുമ്പന്നൂർ പഞ്ചായത്തിലെ യു.ഡി.എഫിൻറെ സിറ്റിംഗ് സീറ്റായ വെള്ളന്താനം വാർഡിൽ എൽ.ഡി.എഫിൻറെ ജിൻസി സാജൻ 231 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.