കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

കണ്ണൂർ കോർപറേഷൻ പള്ളിപ്രം 14 ഡിവിഷൻ ഉപതിരഞ്ഞടുപ്പിനു വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കോർപറേഷൻ കാര്യാലയം, ചേലോറ സോണൽ ഓഫിസ്, വലിയന്നൂർ വില്ലേജ് ഓഫിസ്, കണ്ണൂർ താലൂ ക്ക് ഓഫിസ്, കണ്ണൂർ വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ കരട് വോട്ടർ പട്ടിക പരിശോധനയ്ക്കു ലഭിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവകാശവാദമോ ആക്ഷേപമോ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് വൈകിട്ട് 5 വരെയാണ്. അപേക്ഷ ഓൺ ലൈൻ ആയി സമർപ്പിക്കണം. 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് തികഞ്ഞവർക്കു വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. അന്തിമ വോട്ടർ പട്ടിക 29നു പ്രസിദ്ധീകരിക്കും.