ദുരന്തനിവാരണ സംവിധാനങ്ങളുടെ പഠനത്തിന് ഉത്തരാഖണ്ഡ് പ്രതിനിധി സംഘം കേരളത്തിൽ

സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനങ്ങൾ പഠിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിന്റെ പ്രത്യേക സംഘം കേരളത്തിൽ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയത്.

കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ, വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും ദുരന്ത നിവാരണത്തിലെ ഇടപെടലുകളുടെയും കേരള മോഡൽ, ദുരന്ത ലഘൂകരണ നടപടികൾ എന്നിവ മെയ് 23 മുതൽ 25 വരെ നടക്കുന്ന ത്രിദിന പരിപാടിയിൽ വിശദമായി ചർച്ച ചെയ്യും.