കട്ടപ്പനയിൽ കടുവയെ കുളത്തിൽ ചത്ത നിലയിൽ കണ്ടെത്തി

കട്ടപ്പന: നിർമലാസിറ്റിക്ക് സമീപത്തെ ഏലത്തോട്ടത്തിലെ കുളത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുവ പ്രദേശത്ത് ഇറങ്ങിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാൽപ്പാടുകളും കണ്ടെത്തിയിരുന്നു. കടുവയുടേതാണെന്ന് അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു.

പ്രദേശത്തുള്ള ഒരാളുടെ കൃഷിയിടത്തിലെ കുളത്തിലാണ് കടുവയെ കണ്ടെത്തിയത്. ഓടിപ്പോയ സമയത്ത് കുളത്തിൽ വീണതായിരിക്കാം എന്നാണ് നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷം വിശദമായ പരിശോധന നടത്തും.