വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയയിലെ മാണിയൂർ യൂണിറ്റ് സമ്മേളനം നടന്നു.

വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയയിലെ മാണിയൂർ യൂണിറ്റ് സമ്മേളനം, ചട്ടുകപ്പാറയിലെ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വച്ച് നടന്നു.യൂണിറ്റ് പ്രസിഡണ്ട് PP സരിത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സമിതി ജില്ലാ കമ്മിറ്റി അംഗം കെ വി സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. ഉല്ലാസൻ , ഐ പി ഗംഗാധരൻ ,ഏറിയ സെക്രട്ടറി പി പി ബാലകൃഷ്ണൻ , പ്രസിഡണ്ട് കെ വി ശശിധരൻ ,ഏറിയ കമ്മിറ്റി അംഗങ്ങളായ സിപി ബാബു, പി വി ശശിധരൻ , എസ് രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

വ്യാപാരികളുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുന്ന തരത്തിൽ വാടക നിയന്ത്രണ നിയമം കൊണ്ടുവരിക, പ്ലാസ്റ്റിക് നിരോധനത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു …..

സമ്മേളനത്തിൽ OK സന്തോഷ് പ്രസിഡണ്ട് , വി വി ബിജു സെക്രട്ടറി, ഷനോജ് ചെമ്മാടം ട്രഷറർ ആയി 15 അംഗ യൂനിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു …..
വിജയൻ.കെ. സമ്മേളനത്തിന് നന്ദി അർപ്പിച്ച് സംസാരിച്ചു.