അല്ലു അർജുന്റെ പുഷ്പ ദി റൂൾ ഒരുങ്ങുന്നത് 350 കോടി ബജറ്റിൽ

പുഷ്പ: ദി റൈസിന്‍റെ വിജയത്തിന് ശേഷം, 2022ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പുഷ്പ: ദി റൂൾ. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈയിലോ ഓഗസ്റ്റ് ആദ്യമോ പ്രദർശനത്തിനെത്തും. 350 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, പുഷ്പയുടെ നിർമ്മാതാക്കൾ ബജറ്റിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് പങ്കുവച്ചിട്ടില്ല. പുഷ്പ: ദി റൂൾ എന്ന ചിത്രത്തിന്‍റെ തിരക്കഥയ്ക്കായി അവസാന ടച്ചുകൾ സുകുമാർ ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫഹദ് ഫാസിൽ ഇതിനകം തന്നെ പുഷ്പ ഫ്രാഞ്ചൈസിയുടെ ഭാഗമാണ്. ഇപ്പോൾ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പുഷ്പ: ദി റൂൾ നിർമ്മാതാക്കൾ ചിത്രത്തിനായി 350 കോടി രൂപ ബജറ്റിൽ നീക്കിവയ്ക്കാൻ ഒരുങ്ങുകയാണെന്നാണ്.