കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം. വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഒന്നാം ബ്ലോക്കിലാണ് സംഘർഷമുണ്ടായത്. തൃശൂർ, എറണാകുളം ജില്ലകളിലെ കാപ്പ തടവുകാരായ ലാലു, ബിജു, അമൽ, അനൂപ് എന്നിവരാണ് കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസിയായ തൃശൂർ സ്വദേശി പ്രമോദിനെയാണ് ആക്രമിച്ചത്. മുൻ വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഒമ്പത് പ്രതികളെ ഇന്നലെ രാത്രിയാണ് വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ആറ് മാസം മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലായിരുന്നു ലാലും ബിജുവും അമലും അനൂപും. അന്ന് പ്രമോദുമായി ഒരു പ്രശ്നമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ഈ സംഘർഷമെന്നുമാണ് വിവരം.