മാറ്റമില്ലാതെ സ്വർണ വില

സ്വർണ വില ഇന്ന് മാറ്റമില്ല. 4675 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു പവൻ സ്വർണത്തിന് 37400 രൂപയാണ് വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 3865 രൂപയാണ് വില. വെള്ളി ആഭരണങ്ങൾക്ക് 90 രൂപയാണ് ഗ്രാമിന്റെ വില.

സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ദിവസം സ്വർണവില ഉയർന്നിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. കഴിഞ്ഞ ദിവസം 200 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ 280 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്.