കുവൈത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റ്: മഴക്കാലത്ത് റോഡ് വഴിതിരിച്ചു വിടുന്നതിനാൽ വാഹനമോടിക്കുന്നവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. മഴക്കാലത്ത് വാഹനം പെട്ടെന്ന് നിർത്തുമ്പോൾ കൂട്ടിയിടി ഒഴിവാക്കാൻ ഓരോ വാഹനങ്ങളും തമ്മിൽ സുരക്ഷിതമായ അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകതകളെക്കുറിച്ച് മന്ത്രാലയം ഓർമിപ്പിച്ചു.

സീറ്റ് ബെൽറ്റ് ഉറപ്പാക്കുക, അമിത വേഗത പാടില്ല, വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കുട്ടികൾ പിൻസീറ്റിൽ ഇരിക്കുന്നുവെന്ന് ഉറപ്പാക്കുക, വെള്ളക്കെട്ടുള്ള റോഡുകളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.