കൂടുതൽ വിനോദ, വിജ്ഞാന പാക്കേജുമായി ഗ്ലോബൽ വില്ലേജ്

ദുബായ്: വിനോദ, വിജ്ഞാന വിസ്മയ കേന്ദ്രമായ ഗ്ലോബൽ വില്ലേജ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പ്രത്യേക പാക്കേജ് ഒരുക്കുന്നു. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് അനുയോജ്യമായ വിനോദ പരിപാടികളും ഇതിനോടകം ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ വിവിധ രാജ്യങ്ങളുടെ സംസ്കാരവും പൈതൃകവും മനസിലാക്കുന്നതിനൊപ്പം റീപ്ലേസ് ബിലീവ് ഇറ്റ് ഓർ നോട്ട്, ഓഡിറ്റോറിയം, മാർവലിന്‍റെ മിറർ മേസ്, മൂവിംഗ് തിയേറ്റർ 4 ഡി തുടങ്ങിയ ലോകോത്തര വിനോദ ഇവന്‍റുകൾ ഉൾപ്പെടെയുള്ള ഗെയിമുകൾ ഇവിടെ ആസ്വദിക്കാൻ കഴിയും.

ഒരു നേരത്തെ ആഹാരവും പാക്കേജിൽ ഉൾപ്പെടും. ആഫ്റ്റർ സ്കൂളിന് പാക്കേജിന്‍റെ നിരക്ക് 100 ദിർഹം മുതലാണ്. ദി റിപ്ലൈ ബിലീവ് ഇറ്റ് ഓർ നോട്ട് കൂടാതെ ബോളിവുഡ് ഹിപ് ഹോപ്പ് ഡാൻസ്, കാരിക്കേച്ചർ വർക്ക്ഷോപ്പുകൾ എന്നിവയും നടക്കും. ആവശ്യമുള്ളവർക്ക് രണ്ട് പാക്കേജുകളിലും അധിക ചാർജ് നൽകി ഐസ് റിങ്ക് അനുഭവങ്ങൾ ആസ്വദിക്കാൻ കഴിയും.