തദ്ദേശീയരായ കുട്ടികളോടുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ക്ഷമാപണം പോരെന്ന് കാനഡ

ഒട്ടാവ: തദ്ദേശീയരായ കുട്ടികളോട് ഫ്രാൻസിസ് മാർപാപ്പ മാപ്പ് പറഞ്ഞാൽ പോരെന്ന് കാനഡ. കാനഡയിലെ, കത്തോലിക്ക സഭയുടെ കീഴിലുള്ള റസിഡന്‍ഷ്യന്‍ സ്‌കൂളുകളില്‍ തദ്ദേശീയരായ ആയിരക്കണക്കിന് കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായി മരണപ്പെട്ട സംഭവത്തിലായിരുന്നു കാനഡയിലെത്തിയ മാര്‍പ്പാപ്പ ക്ഷമാപണം നടത്തിയത്.

എന്നാൽ മാർപാപ്പയുടെ ക്ഷമാപണം പര്യാപ്തമല്ലെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. ഈ വിഷയത്തിൽ തദ്ദേശീയരായ കുട്ടികളോട് മാർപാപ്പ പരസ്യമായി മാപ്പ് പറഞ്ഞത് പോരെന്നും സ്കൂളുകളിൽ തദ്ദേശീയരായ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ മാർപാപ്പ ഒഴിവാക്കിയതിൽ ആശങ്കയുണ്ടെന്നും സർക്കാർ പറഞ്ഞു.