ഭീഷണി ഉയർത്തുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള നിര്‍ദേശം നൽകി യുഎസ് സർക്കാർ

വാഷിങ്ടണ്‍: മാധ്യമപ്രവർത്തകരുടെയും കനേഡിയൻ ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകൾ ഉൾപ്പെടെ 2.5 ലക്ഷം ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ യുഎസ് സർക്കാർ ആവശ്യപ്പെട്ടതായി എലോൺ മസ്ക്. മാധ്യമപ്രവർത്തകനായ മാറ്റ് താബിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ട്വിറ്ററും സർക്കാർ ഏജൻസികളും തമ്മിലുള്ള ബന്ധത്തെ ഉയർത്തിക്കാട്ടുന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ.

റഷ്യയും ചൈനയുമായും ബന്ധമുള്ള അക്കൗണ്ടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള ശ്രമത്തിലാണ് യുഎസ് ഏജൻസികൾ. ഇത്തരം അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. മാധ്യമപ്രവർത്തകർ, കോവിഡ്-19 ന്‍റെ ഉറവിടത്തെ ചോദ്യം ചെയ്യുന്ന അക്കൗണ്ടുകൾ, രണ്ടോ അതിലധികമോ ചൈനീസ് നയതന്ത്ര അക്കൗണ്ടുകൾ എന്നിവ നീക്കം ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ ഉൾപ്പെടുന്നു.