ഇന്ന് കര്‍ക്കിടക വാവ് ബലി

പിതൃസ്മരണയിൽ പ്രാര്‍ത്ഥനയോടെ ജനലക്ഷങ്ങൾ ഇന്ന് കര്‍ക്കിടക വാവ് ആചരിക്കുന്നു. പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നിതനായി പുണ്യതീര്‍ത്ഥങ്ങളാലും പഞ്ചദ്രവ്യങ്ങളാലും ബലിയര്‍പ്പിക്കുന്ന ദിവസമാണ് കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ദിനത്തില്‍ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടിയാല്‍ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിര്‍ബന്ധമില്ലെന്നാണ് വിശ്വാസം. കര്‍ക്കിടക അമാവാസ്യ തിഥി ജൂലൈ16 ഞായറാഴ്ച രാത്രി 10.08ന് ആരംഭിച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ 12.01നാണ് അവസാനിക്കുക. ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവാണ് കര്‍ക്കിടക വാവ്. ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കാണ് നീക്കി വെയ്ക്കുക.