സുരാജ് വെഞ്ഞാറമൂടിനെതിരെ വ്യാപക സൈബര്‍ ആക്രമണം

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. വളരെക്കാലം മുമ്പ് അദ്ദേഹം നടത്തിയ ഒരു പരാമർശത്തിന്‍റെ പേരിലാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം നടക്കുന്നത്.

ഒരു പരിപാടിയില്‍ അവതാരകനായെത്തിയ സുരാജ് സഹ അവതാരകയോട് തമാശയ്ക്ക് പറഞ്ഞ കാര്യത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനം നടന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്‍റെ പോസ്റ്റുകൾക്ക് കീഴിൽ വലിയ വിമർശനമാണ് ഉയരുന്നത്.

ഒരു ചാനലിലെ പരിപാടിക്കിടെ സഹ അവതാരക വേദിയിലേക്ക് വരികയും സുരാജ് അവര്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്യുണ്ട്. അപ്പോഴാണ് അവതാരക കയ്യില്‍ കെട്ടിയ ചരടിനെക്കുറിച്ച് സുരാജ് കളിയാക്കി സംസാരിക്കുന്നത്. നമസ്‌തേ എന്നുപറഞ്ഞ് സുരാജ് അവതാരകയ്ക്ക് കൈ നല്‍കുന്നതിനിടെ കയ്യില്‍ കെട്ടിയ ചരട് കണ്ട് ചിരിച്ചുകൊണ്ട് ഇതൊക്കെ എന്തുവാടെ എന്ന് ചോദിക്കുകയും അപ്പോള്‍ അവതാരക ഇതൊന്നും കളിയാക്കാന്‍ പാടില്ലെന്ന് പറയുകയും ചെയ്യുന്നു.