മെസ്സിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
എറണാകുളം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
അറസ്റ്റിന് നീക്കമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മത്സരത്തിനായി കലൂര്‍ സ്റ്റേഡിയം നവീകരിക്കാന്‍ ഡെപ്പോസിറ്റ് തുക നല്‍കാതെ അഞ്ച് കോടി രൂപ സര്‍ക്കാരിന്റെ പൊതുഖജനാവിന് നഷ്ടം വരുത്തിയെന്നാണ് കേസ്.
ഇതിനിടെ തട്ടിപ്പ് കേസില്‍ റെയ്ഡിനിടെ പ്രത്യേക അന്വേഷണ സംഘം ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത 6,200 ഡോളര്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന്‍ കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.
