സംസ്ഥാനത്തെ മില്‍മ പാലിൻ്റെ പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍
കോഴിക്കോട് : സംസ്ഥാനത്തെ മില്‍മ പാലിൻ്റെ പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.ലിറ്ററിന് നാലു രൂപയാണ് വർധിക്കുക. മില്‍മ പുറത്തിറക്കുന്ന തൈര്,മോര് എന്നിവ അടക്കമുള്ള അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടും.
വെണ്ണ,നെയ്യ് പോലെയുള്ള ഉത്പന്നങ്ങള്‍ക്ക് ജനുവരിയില്‍ വില കൂട്ടിയിരുന്നതിനാല്‍ വിലവർധനവ് ഈ ഉത്പന്നങ്ങള്‍ക്ക് ബാധകമാകില്ല. നിലവില്‍ കൈവശമുള്ള പാലുല്പന്നങ്ങള്ക്ക് പഴയ നിരക്കാകും ബാധകമാകുക. ക്ഷീര കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്.
മുഖ്യമന്ത്രി വി.ഡി സതീശന്റെ അനുമതിയോടെ ഇക്കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധനയ്ക്ക് അംഗീകാരം നല്‍കിയത്. കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തില്‍ പാല് വില വർധിപ്പിക്കാനുള്ള തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ ഉണ്ടായ സാഹചര്യത്തില്‍ വില വർധന നടപ്പാക്കിയിരുന്നില്ല.
