നീറ്റ് യു.ജി റീ-ടെസ്റ്റ് ഫലം പുറത്ത്; 11.21 ലക്ഷം വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി
ന്യൂഡൽഹി: നീറ്റ് യുജി 2026 പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഫലങ്ങൾ neet.nta.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി ഏകദേശം 20 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. ഇതിൽ 11.21 ലക്ഷം ഉദ്യോഗാർഥികൾ യോഗ്യത നേടി.
യോഗ്യത നേടിയവരിൽ 58 ശതമാനത്തിലധികം പേർ സ്ത്രീകളാണ്. പുരുഷന്മാരേക്കാൾ മികച്ച വിജയശതമാനവും സ്ത്രീകൾക്കാണ്.
720ൽ 715 മാർക്ക് നേടി ആര്യൻ ഗുപ്ഢ (പഞ്ചാബ്), പൻശുൽ ബൻസാൽ (ഹരിയാന) എന്നിവർ ഒന്നാം സ്ഥാനത്തെത്തി. 690ന് മുകളിൽ മാർക്ക് നേടിയ 138 പേരുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ 99 ശതമാനവും 17നും 19നും ഇടയിൽ പ്രായമുള്ളവരാണ്.
ഒബിസി-എൻസിഎൽ: 5.12 ലക്ഷം
ജനറൽ: 2.91 ലക്ഷം
എക്സി: 1.59 ലക്ഷം
എസ്ടി: 63,716
എംബിബിഎസ്/ബിഡിഎസ് അഖിലേന്ത്യാ ക്വാട്ട കൗൺസിലിംഗ് നടത്തുന്നത് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയാണ് (MCC). സംസ്ഥാന ക്വാട്ട കൗൺസിലിംഗ് അതത് സംസ്ഥാനങ്ങൾ നടത്തും. ഔദ്യോഗിക വെബ്സൈറ്റുകളിൽ (mcc.nic.in, സംസ്ഥാന പോർട്ടലുകൾ) മാത്രം വിവരങ്ങൾ പരിശോധിക്കുക.
പ്രവേശനം വാഗ്ദാനം ചെയ്് വരുന്ന വഞ്ചനാപരമായ കോളുകളെ സൂക്ഷിക്കുക. എൻടിഎ ഇത്തരം കാര്യങ്ങൾക്കായി ഉദ്യോഗാർഥികളെ നേരിട്ട് ബന്ധപ്പെടാറില്ല. സംശയങ്ങൾ neetug2026@nta.ac.in m വിലാസത്തിലോ 011-40759000 എന്ന നമ്പറിലോ റിപ്പോർട്ട് ചെയ്യാം.
