ഇന്ന് കര്‍ക്കടകം ഒന്ന്: രാമായണ മാസത്തിന് തുടക്കം
കണ്ണൂർ: ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസത്തിന് തുടക്കം.ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല്‍ അടുത്ത ഒരു മാസക്കാലം രാമ നാമങ്ങളാല്‍ മുഖരിതമാകും.
ആരോഗ്യ പ്രശ്നങ്ങളും ദുരിതവും നേരിടുന്ന കര്‍ക്കടകത്തിന്റെ കാഠിന്യം രാമായണ പാരായണത്തിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.
സൂര്യന് കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. വീടും പരിസരവും വൃത്തിയാക്കി നിലവിളക്ക് തെളിച്ച്, ദശപുഷ്പം ചൂടി രാമായണ പാരായണം നടത്തുമെന്നതാണ് ഈ മാസത്തിന്റെ മറ്റൊരു പ്രത്യേകത.
ആരോഗ്യ പരിചരണത്തിനും കര്‍ക്കടക മാസത്തിലാണ് തുടക്കമാകുന്നത്.ആയുര്‍വേദ ചികിത്സക്കും ഔഷധ കഞ്ഞി കുടിച്ചുള്ള ആരോഗ്യ സംരക്ഷണത്തിനും കര്‍ക്കടക മാസം തന്നെയാണ് ഉത്തമം.
