Latestകേരളം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെനി നൈനാന് അടൂര്‍ നഗരസഭയില്‍ തോല്‍വി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വിശ്വസ്തനും ലൈംഗികാതിക്രമ കേസില്‍ ആരോപണ വിധേയനുമായ ഫെന്നി നൈനാന്‍ തദ്ദശ തിരഞ്ഞെടുപ്പില്‍ തോറ്റു.അടൂര്‍ നഗരസഭയിലെ പോത്രോട് എട്ടാം വാര്‍ഡില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് ഫെന്നി ജനവിധി തേടിയത്. ബിജെപി സ്ഥാനാര്‍ഥിയോടാണ് തോല്‍വി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡന പരാതിയില്‍ ഫെന്നി നൈനാനെതിരെ അതിജീവിത ആരോപണം ഉന്നയിച്ചിരുന്നു. രാഹുല്‍ ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും അവിടേയ്ക്കു കൊണ്ടുപോകാന്‍ രാഹുലിനൊപ്പം എത്തിയത് സുഹൃത്തായ ഫെന്നി ആണെന്നുമാണ് പരാതിയില്‍ പറയുന്നത്.