ബലാത്സംഗക്കേസ്: മുൻകൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍
ബലാത്സംഗകേസില്‍ മുൻകൂർ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു.മുതിര്‍ന്ന അഭിഭാഷകന് എസ്.രാജീവ് വഴിയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.ഹരജി നാളെ പരിഗണിക്കും.
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
