മഴ കനക്കും, ; ഇന്ന് കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്; ബുധനാഴ്ച മുതൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വൻതോതിൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് (ജൂൺ 1, തിങ്കൾ) കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു. നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ടുണ്ടാകും. ബുധനാഴ്ചയോടെ മഴയുടെ ശക്തി വർദ്ധിച്ച് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലെ അലർട്ടുകൾ ഒറ്റനോട്ടത്തിൽ:
ഇന്ന് (തിങ്കൾ) – യെല്ലോ അലർട്ട്:
- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
നാളെ (ചൊവ്വാഴ്ച) – യെല്ലോ അലർട്ട്:
- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ബുധനാഴ്ച (ജൂൺ 3):
- ഓറഞ്ച് അലർട്ട് : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം.
- യെല്ലോ അലർട്ട് : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
വ്യാഴാഴ്ച (ജൂൺ 4):
- ഓറഞ്ച് അലർട്ട് : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്.
- യെല്ലോ അലർട്ട് : തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട്.
