അഞ്ച് മാസം ഗര്‍ഭിണിയായ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം
റായ്പൂർ: ഇതരജാതിയിൽ നിന്നുള്ള യുവാവിനെ വിവാഹം ചെയ്തു. 17കാരിയും ഗർഭിണിയുമായ ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി നാട്ടുകൂട്ടം തലവന്മാർ.ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലാണ് സംഭവം. ഇതര ജാതിയിലുള്ള യുവാവുമായി പ്രണയത്തിലായതിന് പിന്നാലെ ഒളിച്ചോടിയ 17കാരി ബന്ധുക്കളും നാട്ടുകൂട്ടം നേതാക്കളും ചേർന്ന് കണ്ടെത്തുകയായിരുന്നു. .
ഇതിന് പിന്നാലെ 17കാരിയുടെ പങ്കാളി വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറിയായിരുന്നു 17 കാരിയെ തട്ടിക്കൊണ്ട് പോയായിരുന്നു പീഡനം. 17കാരി ഗർഭിണിയാണെന്ന് വ്യക്തമായതിന് പിന്നാലെ നിർബന്ധിച്ച് ഗർഭം അലസിപ്പിക്കാനുള്ള മരുന്നുകളും നാട്ടുകൂട്ടം നേതാക്കൾ കുടിപ്പിച്ചതായാണ് പരാതി. രക്ഷപെട്ടോടിയ 17കാരി പങ്കാളിയെ വിളിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. 17കാരിയെ തിരികെ നാട്ടിലേക്ക് എത്തിക്കാനുള്ള ലക്ഷ്യത്തിലായിരുന്നു നാട്ടുകൂട്ടം നേതാക്കൾ എത്തിയത്
