Latestകേരളം

പതിനാറുകാരിയായ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം,രണ്ടാനച്ഛൻ അറസ്റ്റില്‍

കുമളി : പതിനാറുകാരിയായ പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍, ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ കുമളി പൊലീസ് പിടികൂടി.പെണ്‍കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവായ കൊല്ലം പട്ട അരിക്കുഴിയില്‍ ഗോഡ്സണ്‍ (32)നെയാണ് കൊച്ചിയിലെ ഒളിസങ്കേതത്തില്‍ നിന്ന് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ കേസില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കുമളി സ്വദേശി അഭിരാജിനെ ആഗസ്റ്റ് 15ന് പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് രണ്ടാം വാരത്തോടെയാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടന്ന പരിശോധനകളിലുമാണ് കടുത്ത പീഡനവിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടിയുടെ അച്ഛനുമായി പിരിഞ്ഞു കഴിയുന്ന അമ്മ, രണ്ടാം ഭർത്താവായ ഗോഡ്സണൊപ്പമാണ് താമസിച്ചിരുന്നത്. വീട്ടില്‍ വെച്ചുണ്ടായ കടുത്ത മാനസിക,ശാരീരിക പീഡനവും പ്രതിയുടെ മോശം പെരുമാറ്റവുമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിനു പുറമേ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആണ്‍സുഹൃത്ത് അഭിരാജിനെതിരെപൊലീസ് കേസെടുത്തത്. കേസില്‍ പ്രതി ചേർക്കപ്പെട്ടതോടെ പ്രധാന പ്രതിയായ ഗോഡ്സണ്‍ ഒളിവില്‍ പോവുകയായിരുന്നു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാത്തതിനെതിരെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും നാട്ടുകാർക്കിടയിലും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. മൊബൈല്‍ ടവർ ലൊക്കേഷനുകളും സൈബർ സെല്ലിന്റെ സഹായവും കേന്ദ്രീകരിച്ച്‌ കുമളി പൊലീസ് നടത്തിയ ശക്തമായ നീക്കത്തിലാണ് പ്രതി കൊച്ചിയില്‍ വെച്ച്‌ വലയിലായത്. പ്രതിയെ കുമളിയിലെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാ