സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 760 രൂപയുടെ ഇടിവോടെ 1,13,160 രൂപയും ഗ്രാമിന് 95 രൂപയുടെ കുറവോടെ 1,4145 രൂപ എന്ന നിലയ്ക്കുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ ഉപഭോക്താക്കളിൽ ആശങ്ക സൃഷ്ടിക്കുകയാണ്.
നിലവിൽ തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്നുള്ള അനൂകൂല റിപ്പോര്‍ട്ട് ആണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് റിപ്പോര്‍ട്ട്. അനുകൂലമായ യുഎസ് ജോബ് ഡേറ്റ അടിസ്ഥാനമാക്കി പലിനിരക്ക് വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് യഥാര്‍ഥത്തില്‍ സ്വര്‍ണത്തിന് തിരിച്ചടിയായത്. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
