ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് ആറുവയസ്സുകാരിയെ പീഡിപ്പിച്ചു; 13, 8 വയസ്സുള്ള കുട്ടികള്‍ കസ്റ്റഡിയില്‍
കാൺപൂർ:ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് ആറുവയസ്സുകാരിയെ പീഡിപ്പിച്ചു; 13, 8 വയസ്സുള്ള കുട്ടികള്‍ കസ്റ്റഡിയില്‍ ജാജ്മൗ പോലീസ് സ്റ്റേഷൻ പരിധിയിലെ ഛബിലേ പുരവായിലാണ് സംഭവം നടന്നത്. കുട്ടികള്‍ക്ക് അഞ്ച് രൂപയും ചോക്ലേറ്റും വാഗ്ദാനം ചെയ്താണ് ആറ് വയസ്സുകാരിയെ പ്രലോഭിപ്പിച്ചത്.
സംഭവം നടന്ന ദിവസം വീട്ടില്‍ ഒറ്റക്കായിരുന്ന കുട്ടിയെ സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയാണ് പ്രതികള്‍ ക്രൂരത നടത്തിയത്. ഭയന്ന് നിലവിളിച്ച കുട്ടിയുടെ വായ ഇവർ കൈകൊണ്ട് പൊത്തിപ്പിടിക്കുകയും ചെയ്തു. വേദന സഹിക്കവയ്യാതെ കുട്ടി കരഞ്ഞതോടെ പ്രതികള്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.കരഞ്ഞുകൊണ്ട് വീട്ടിലെത്തിയതോടെ മാതാപിതാക്കള്‍ക്ക് സംശയം തോന്നി.
അവർ സ്നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ കുട്ടി നടന്നതെല്ലാം പറഞ്ഞു.വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതികളായ 13 വയസ്സും, എട്ട് വയസ്സുമുള്ള കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എസിപി കാന്റ് ആകാഷ പാണ്ഡെയും സ്ഥലത്തെത്തി. ഇവരുടെ നിർദേശപ്രകാരം ഉടൻ തന്നെ കുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു
