സൗദിയിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊടുജനങ്ങൾ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. അടുത്ത വെള്ളിയാഴ്ച വരെ സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത നിർദേശം നൽകിയത്.
ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും മിന്നൽപ്രളയത്തിന് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ, താഴ്വരകൾ എന്നിവിടങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു. ഇത്തരം പ്രദേശങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്നും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
