Latestകേരളം

‘തായ്മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിക്ക് ആരംഭം

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ച ‘തായ്മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിക്ക് ആരംഭം. മധുരൈ ജില്ലയിലെ രാജാജി സർക്കാർ ആശുപത്രിയിൽ വെച്ചാണ് മുഖ്യമന്ത്രി നേരിട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. നവജാത ശിശുക്കൾക്ക് സൗജന്യമായി സ്വർണമോതിരം നൽകുന്ന ഈ പദ്ധതി സർക്കാരിന്റെ അഭിമാനപദ്ധതിയായിരുന്നു.

തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് സ്വർണമോതിരം ലഭിക്കുക. കുട്ടിയുടെ അമ്മ തമിഴ്‌നാട്ടിൽ സ്ഥിരതാമസമുള്ള ആളായിരിക്കണം. പ്രെഗ്നൻസി ആൻഡ് ഇൻഫാന്റ് കോഹോർട്ട് മോണിറ്ററിങ് ആൻഡ് ഇവാല്യുവേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിരിക്കുകയും റീപ്രൊഡക്ടീവ് ചൈൽഡ് ഹെൽത്ത് ഐഡി കാർഡ് ഉണ്ടായിരിക്കുകയും വേണം.