Latestകേരളം

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; എന്യൂമറേഷൻ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും.ഇന്നലെ വൈകിട്ട് ആറു മണിവരെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 2,78,32,269 ആയി ഉയർന്നു.

ഇത് ആകെ ഫോമുകളുടെ 99.93% ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു കേല്‍ക്കർ പറഞ്ഞു. തിരികെ ലഭിക്കാത്ത ഫോമുകളുടെ എണ്ണം 25,08,267 ആയി ഉയർന്നു. മരണപ്പെട്ടവർ, ഇതുവരെ കണ്ടെത്താൻ കഴിയാത്തവർ, സ്ഥിരമായി താമസം മാറി പോയവർ ഉള്‍പ്പടെയുള്ളവരെയാണ് ബി. എല്‍.ഒമാർ ഈ വിഭാഗത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.