പാലാഷ് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന
ബോളിവുഡ് സംഗീത സംവിധായകന്‍ പാലാഷ് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന.ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടാകുകയും വിവാഹം മാറ്റി വെക്കുകയുമായിരുന്നു.
എന്നാല്‍ പ്രതിശ്രുത വരന്‍ പാലാഷിന്റെ മുന്‍കാമുകിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതോടെ പിതാവും സ്മൃതിയും തകര്‍ന്നുപോകുകയും അതിനെ തുടര്‍ന്ന് പ്രശ്നങ്ങള്‍ ഉടലെടുക്കുകയുമായിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
