Latestകേരളം

തൃശൂരിൽ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു

തൃശൂർ.തൃശൂർ കൊടുങ്ങല്ലൂരില്‍ കനത്ത മഴയില്‍ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു.കാരുമാത്ര സ്വദേശി ബ്ലാഹയില്‍ ഇല്ലം മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം – പടിഞ്ഞാറെ വെമ്പല്ലൂർ റോഡില്‍ പോഴങ്കാവിലാണ് അപകടം നടന്നത്.

റോഡരികില്‍ നിന്നിരുന്ന കൂറ്റൻ വാക മരം മഴയില്‍ കടപുഴകി വീഴുകയായിരുന്നു.മരത്തിനിടയില്‍ പെട്ട മണിക്ഠൻ തല്‍ക്ഷണം മരിച്ചു

അപകടം നടക്കുന്ന സമയത്ത് അതുവഴി നടന്നു പോകുകയായിരുന്ന വയോധികന്റെ തൊട്ടു മുമ്പില്‍ ആണ് മതില്‍ പെട്ടെന്ന് തകർന്നു വീണത്.