കാളയുടെ കുത്തേറ്റ് വയോധികൻ മരിച്ചു
ലക്നോ: ഉത്തർപ്രദേശിലെ കൗഷാംബിയില്‍ കാളയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. ജുബ്ര ഗ്രാമത്തില്‍ നിന്നുള്ള ചന്ദ്രശേഖർ പാണ്ഡെ (80) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ചന്ദ്രശേഖർ പാണ്ഡെ തന്‍റെ വീടിന്‍റ മുന്നില്‍ ഇരിക്കുന്ന സമയത്ത് തെരുവിലൂടെ പോയ കാള പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ചന്ദ്രശേഖറിനെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
