വാര്‍ത്തകള്‍

വടകരയിലെ ലഹരി ഇടപാട് കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍

കോഴിക്കോട്: വടകരയിലെ ലഹരി ഇടപാട് കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍. പേരാമ്പ്ര സ്വദേശി നീഷ്മയാണ് അറസ്റ്റിലായത്. ഇവരും പേരാമ്പ്ര ബിആര്‍എസിലെ അധ്യാപികയാണ്. കേസില്‍ പ്രതികളായ കീർത്തനയെയും കാവ്യയെയും ബിആര്‍സി പിരിച്ചുവിട്ടിരുന്നു. നീഷ്മയും ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടിന് സഹായിച്ചുവെന്നാണ് കണ്ടെത്തല്‍.

ഇതോടെ കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. പിടിയിലായ മൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറയുന്നു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പിടിയിലായ അധ്യാപകര്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമാണെന്നും പൊലീസ് പറഞ്ഞു. നീഷ്മയുടെ അക്കൗണ്ടിലേക്കും ലഹരി ഇടപാടുമായി ബന്ധപ്പെട്ട പണം വന്നിട്ടുണ്ട്.

ലഹരി ആവശ്യമുള്ളവര്‍ പണം അയക്കുന്നത് ഇവരുടെ അക്കൗണ്ടിലേക്കാണ്. ലഹരി ഒളിപ്പിച്ച് വെച്ച ലൊക്കേഷന്‍ പണം നല്‍കിയവര്‍ക്ക് ഇവര്‍ കൈമാറും. അവിടെ വെച്ച് മറ്റൊരു സംഘമാണ് ലഹരി കൈമാറുന്നത്