പുലിപ്പല്ല് കേസില്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം
പുലിപ്പല്ല് കേസില്‍ റാപ്പർ വേടന് തിരിച്ചടി. പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.കേസില്‍ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും.
അനധികൃതമായി പുലിപ്പല്ല് കൈവശം വെച്ചു, മൃഗവേട്ട തുടങ്ങി എന്നിങ്ങനെയുള്ള ആരോപണങ്ങളില്‍ വേടനെതിരെ കേസെടുത്തിരുന്നു. കേസില്‍ ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ കുറ്റങ്ങള്‍ വനംവകുപ്പ് വേടനെതിരെ ചുമത്തിയിരുന്നു.
പുലിപ്പല്ലുള്ള ലോക്കറ്റ് തമിഴ്നാട്ടിലുള്ള ആരാധകൻ നല്‍കിയതാണെന്നാണ് വേടൻ നല്കിയ മൊഴി. ആദ്യം തായ്ലന്ഡില് നിന്നും വാങ്ങിയതെന്നായിരുന്നു വേടന് പറഞ്ഞത്. പിന്നീട് മാറ്റിപ്പറയുകയായിരുന്നു.
