Latestകേരളം

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ.

ആര്യനാട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ. വിതുര പേരയത്തുപാറ ആഷിക് മൻസിലിൽ മുഹമ്മദ് ആഷിക് (25) നെ ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 4 മാസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാം വഴി ആഷിക് പെൺകുട്ടിയുമായി പരിചയപ്പെടുന്നത്.

തുടർന്ന് ഒട്ടേറെ തവണ പ്രണയാഭ്യർഥന നടത്തി. വിവരം അറിഞ്ഞ വിദ്യാർഥിനിയുടെ രക്ഷിതാക്കൾ ആഷിക്കിന്റെ വീട്ടിൽ വിവരം അറിയിക്കുകയും ഇതിൽ നിന്ന് പിൻതിരിപ്പിക്കാനും ശ്രമിച്ചു.

കഴിഞ്ഞ 9ന് പഠിക്കാൻ പോയ പെൺകുട്ടിയെ ആഷിക് സ്കൂട്ടറിൽ കയറ്റി പാലോട്ടും അവിടെ നിന്ന് ബസിൽ നാഗർകോവിലിലും മറ്റ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുക ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥിനിയെ കാണാതായതോടെ മാതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.