Latestകേരളം

പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുൻവശിത്തിരുന്ന് യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണു, ആറുവയസുകാരൻ മരിച്ചു

പാലക്കാട്‌.പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു.കോതച്ചിറ പുത്തൻപീടികയില്‍ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്.

ചാലിശ്ശേരി ആലിക്കരയില്‍ വെച്ച്‌ വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. വീടിന് സമീപത്തെ പാടത്തേക്ക് മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പെട്ടി ഓട്ടോയുടെ മുൻവശത്തെ ക്യാബിനില്‍ യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി വാഹനത്തിന്‍റെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിന്‍റെ പിൻചക്രം കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി.

ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.