മിനി ജോബ് ഫെയര്‍
കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രൊജക്ട് എഞ്ചിനീയര്‍, ഇലക്ട്രീഷ്യന് (ഫീല്‍ഡ്), ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍, ഓപ്പറേഷന്‍സ് മാനേജര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്, ആംബുലന്‍സ് ഡ്രൈവര്‍ തസ്തികകളിലേക്ക് മെയ് 21ന് രാവിലെ 10 മുതല്‍ ഉച്ച ഒരു മണി വരെ അഭിമുഖം നടത്തുന്നു.
തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷന് സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
