ഡൽഹിയിൽ തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ച് യുവാവ്; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍
ഡല്‍ഹി: തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ചയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.ഡല്‍ഹിയിലെ ഷഹ്ദാരയിലാണ് സംഭവം. മൃഗാവകാശ പ്രവർത്തകയായ രേണു കൗർ ആണ് ദൃശ്യങ്ങള്‍ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. വീഡിയോ വൈറലായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൃഗസ്നേഹികള്‍ പ്രതിക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
രാത്രിയില്‍ ആളൊഴിഞ്ഞ തെരുവില്‍ വെച്ചാണ് സംഭവം നടന്നതെന്നാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്. പ്രദേശത്ത് മറ്റാരും ഇല്ലാത്തതിനാലാണ് താൻ ദൃശ്യങ്ങള്‍ പകർത്തിയതെന്ന് രേണു കൗർ വ്യക്തമാക്കി. കൂടാതെ, പ്രതിക്ക് മോഷണവുമായി ബന്ധപ്പെട്ട പഴയ കേസുകളുണ്ടെന്നും സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെയും സംശയാസ്പദ സാഹചര്യങ്ങളില്‍ അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുവരാറുണ്ടെന്നും അവർ ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
