സ്വർണ്ണവിലയിൽ വീണ്ടും മുന്നേറ്റം; പവന് 600 രൂപ വർദ്ധിച്ചു
കൊച്ചി : കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാന വിപണിയിൽ താഴേക്ക് പോയിരുന്ന സ്വർണ്ണവില വീണ്ടും തിരിച്ചുപിടിക്കുന്നു. ഇന്ന് (മേയ് 19, ചൊവ്വാഴ്ച) സംസ്ഥാനത്ത് 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില വീണ്ടും 1,15,000 രൂപയിലെത്തി. ഒരു ഗ്രാം സ്വർണ്ണത്തിന് 14,375 രൂപയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി ഗ്രാമിന് 380 രൂപയും പവന് 3,040 രൂപയും ഇടിഞ്ഞ ശേഷമാണ് വിപണിയിൽ ഇന്ന് ഈ ശക്തമായ തിരിച്ചുകയറ്റം ഉണ്ടായിരിക്കുന്നത്.
ഇന്നത്തെ പുതുക്കിയ നിരക്കുകൾ ഒറ്റനോട്ടത്തിൽ:
- 22 കാരറ്റ് സ്വർണ്ണം: ഗ്രാമിന് 75 രൂപ വർദ്ധിച്ച്
- 14,375 രൂപ (പവൻ വില: 1,15,000 രൂപ).
- 18 കാരറ്റ് സ്വർണ്ണം: ഗ്രാമിന് 60 രൂപ വർദ്ധിച്ച് 11,810 രൂപ.
- 14 കാരറ്റ് സ്വർണ്ണം: ഗ്രാമിന് 9,200 രൂപ.
- 9 കാരറ്റ് സ്വർണ്ണം: ഗ്രാമിന് 5,930 രൂപ. വെള്ളി വിലയിൽ ഇടിവ്
