Latestകേരളം

മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു; ക്രൂരമായി മര്‍ദിച്ചു; നഗ്ന ദൃശ്യങ്ങള്‍ വീട്ടിലേക്ക് അയച്ചു നല്‍കി;

മോഡലിങ്ങിന്റെ മറവിലെ മനുഷ്യക്കടത്തില്‍ നേരിട്ട ക്രൂരത വെളിപ്പെടുത്തി പരാതിക്കാരി. ദുബായില്‍ എത്തിച്ച ശേഷം മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു.മര്‍ദിച്ച്‌ പ്രതികരണശേഷി നഷ്ടപ്പെടുത്തി. നഗ്ന ദൃശ്യങ്ങള്‍ വീട്ടിലേക്ക് അയച്ചു നല്‍കിയെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു.

ദുബായിലെത്തുന്നത് വരെ ഇതിനെ കുറിച്ച്‌ തനിക്ക് അറിയില്ലായിരുന്നുവെന്നും ഇതിന് വേണ്ടിയാണ് കൊണ്ടുപോയതെന്നും അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞു. പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും സിന്ധുവും അലീനയുമാണെന്നും അവര്‍ വെളിപ്പെടുത്തി. പണം നല്‍കിയ ശേഷം ദുബായില്‍ എത്തിച്ചു. ആദ്യം എത്തിച്ചത് ഫ്‌ളാറ്റിലാണ്. അവിടെ 8ഓളം യുവതികള്‍ ഉണ്ടായിരുന്നു. സിന്ധു പാസ്‌പോര്‍ട്ടും, ഫോണും കൈക്കലാക്കി. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു. കുറെയേറെ മര്‍ദിച്ചു. പ്രതികരണ ശേഷി നഷ്ടപ്പെടുത്തി. വീട്ടിലേക്ക് നഗ്ന ദൃശ്യങ്ങള്‍ അയച്ച്‌ നല്‍കി കുഞ്ഞിനെകൊലപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി – നേരിട്ടത് സമാനതകള്‍ ഇല്ലാത്ത ക്രൂരതയെന്ന് പരാതിക്കാരി വെളിപ്പെടുത്തി.