സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇക്കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി തുടർച്ചയായി സ്വർണ വിലയിൽ ഉയർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ന് കേരളത്തിൽ ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞിരിക്കുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ, ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,930 രൂപയും ഒരു പവൻ സ്വർണത്തിന് 1,11,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേ സമയം, ഇന്ന് കേരളത്തിൽ വെള്ളി വില മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 245 രൂപയിലും 10 ഗ്രാമിന് 2,450 രൂപയിലുമാണ് സ്വർണ വ്യാപാരം നടക്കുന്നത്.
