കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല
കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. അതിരമ്പുഴ സ്വദേശിയായ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഓഗസ്റ്റ് എട്ടിന് ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പും ഡോക്ടർമാരും അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില ആരോഗ്യവകുപ്പും ഡോക്ടർമാരും നിരീക്ഷിച്ചുവരികയാണ്
