ഹിറ്റ് സിനിമകളുടെ ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന് കുട്ടി അന്തരിച്ചു
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹരിഹരന് ആദ്യമായി സംവിധനം ചെയ്ത ലേഡീസ് ഹോസ്റ്റല്‍ ഉള്‍പ്പടെ ഏഴുപതിലേറെ സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ചിരുന്നു. 1960ല്‍ ഇറങ്ങിയ ഉമ്മ എന്ന ചിത്രത്തില്‍ സ്വതന്ത്ര സംവിധായകനായി.
കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോ നിര്‍മിച്ച സീത, നീലി സാലി, ഉണ്ണിയാര്‍ച്ച, കൃഷ്ണ കുചേല, പാലാട്ടു കോമന്, ഭാര്യ, റബേക്ക, കടലമ്മ, പഴശ്ശിരാജ, ശകുന്തള, ജയില്‍, അനാര്‍ക്കലി, തിലോത്തമ തുടങ്ങി ഉദയായുടെ മിക്ക ചിത്രങ്ങള്‍ക്കും കൃഷ്ണന്‍കുട്ടിയായിരുന്നു ഛായാഗ്രാഹകന്‍. തിക്കുറുശ്ശി സുകുമാരന്‍ നായര്‍, എംഎം നേശന്‍, പിജെ ആന്റണി, ശശികുമാര്‍, എബി രാജ്, കെ നാരായണന് തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി.
