Latestകണ്ണൂര്‍

പണമിടപാട് വൈകും

കണ്ണൂർ: ട്രഷറി പണമിടപാട് വൈകുമെന്നും ഒക്ടോബർ ഒന്നിന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്ന് പണം ലഭ്യമായതിന് ശേഷമാകും പെൻഷൻ, സേവിങ്സ് ബാങ്ക് ഇടപാടുകൾ തുടങ്ങാൻ കഴിയുകയെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു.

ഇടപാടുകളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായി 30ന് ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ച് അടയ്ക്കേണ്ടതിനാലാണ് കാലതാമസം ഉണ്ടാകുന്നത്.