സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം ഒരു പവൻ സ്വർണത്തിന്റെ വില 1,10,000 രൂപയ്ക്ക് താഴെയെത്തി. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,120 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,640 രൂപയായി.
ഇന്നലെ രണ്ട് തവണകളിലായി 2,600 രൂപയിലധികം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ നാല് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 3,000 രൂപയുടെ കുറവാണ് ഉണ്ടായത്.
ഡോളർ ശക്തിയാർജിച്ചതും യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച നടപടികളും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ടുകളും എണ്ണവിലയിലെ മാറ്റങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
