കരുവാറ്റ കൊലപാതകം; കുറ്റാരോപിതരായ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് ജാമ്യം
ആലപ്പുഴ: കരുവാറ്റ കൊലപാതകക്കേസിൽ കുറ്റാരോപിതരായ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് ജാമ്യം. ആലപ്പുഴ ജുവൈനൽ ജസ്റ്റിസ് ബോർഡാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അതേസമയം, കേസിലെ കുറ്റാരോപിതയായ പെൺകുട്ടിയെ ചോദ്യം ചെയ്യുന്നതിനും ജുവൈനൽ ജസ്റ്റിസ് ബോർഡ് അനുമതി നൽകി. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണ്.
ആഗസ്റ്റ് 17നാണ് കരുവാറ്റയിൽ 65കാരനെ വാടക വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിനും പണത്തിനും പുറമേ പെർഫ്യൂം ഉൾപ്പടെയുള്ള വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. അന്വേഷണത്തിൽ, കൊച്ചുമകളുടെ നിർദേശപ്രകാരമാണ് ആൺസുഹൃത്തുക്കൾ കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. പെൺകുട്ടിക്ക് ഐഫോണും സുഹൃത്തുക്കൾക്ക് ആഢംബര ബൈക്കും വാങ്ങാനായിരുന്നു കൊലപാതകം
