Latestകേരളം

എന്ത് പ്രശ്‌നം ഉണ്ടായാലും ഞങ്ങള്‍ തന്നെ നേരിടും, പാര്‍ട്ടിയുടെ സഹായം ചോദിക്കില്ല’; വിനോദിനി ബാലകൃഷ്ണന്‍

കണ്ണൂര്‍: തങ്ങളുടെ കുടുംബത്തിന് നേരെ ഉണ്ടാകുന്ന ഏതൊരു പ്രശ്‌നത്തിലും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാതെ തങ്ങള്‍ തന്നെ നേരിടുമെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. എന്തുവന്നാലും പാര്‍ട്ടിയുടെ സഹായം തങ്ങള്‍ ചോദിക്കില്ലെന്നും പാര്‍ട്ടിയെ സ്‌നേഹിക്കാന്‍ മെമ്പര്‍ഷിപ്പ് പോലും വേണമെന്നില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ മകള്‍ക്കെതിരായ മാസപ്പടി കേസ് എല്‍ഡിഎഫിനെ ലക്ഷ്യംവെച്ചുള്ളതാണെന്ന പ്രതിപക്ഷ നേതാവും മുതിര്‍ന്ന സിപിഎം നേതാവുമായ പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെയാണ് വിനോദിനി ബാലകൃഷ്ണന്റെ ഒളിയമ്പ്.