ടൂവീലറിൽ മൂന്നുപേർ യാത്ര; നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്
കാക്കനാട്: ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നതിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്.
നഗരത്തിലും പരിസരങ്ങളിലുമായി നടത്തിയ പരിശോധനയിൽ 25 ലധികം കേസുകൾ കണ്ടെത്തി. ഇത്തരത്തിൽ പിടിയിലാകുന്നവരിൽ ഭൂരിഭാഗവും 18 നും 25 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ്.
നിയമം ലംഘിച്ച് പിടിയിലാകുന്നവർ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണം എന്നാണ് നിയമം. എന്നാൽ നിയമലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇനി മുതൽ മാതാപിതാക്കളും നിർബന്ധമായും ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്ന് MVD അറിയിച്ചു.
ഹെൽമറ്റ് ഇല്ലാതെ, ലൈസൻസ്, ഇൻഷുറൻസ് ഇല്ലാതെ, മദ്യപിച്ച് വാഹനമോടിക്കുന്നവർക്കും ഇതേ നിയമം ബാധകമാണ്.
